ന്യൂഡല്‍ഹി: കാന്‍ബറയില്‍ ആസ്​ട്രേലിയക്കെതിരായ മൂന്നാംഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പേസ്​ ബൗളര്‍ ടി.നടരാജന്​ ആശംസകളുമായി ശശി തരൂര്‍ എം.പി. ഇന്ത്യന്‍ സ്​പിന്നര്‍ രവിചന്ദ്രന്‍ അശ്വി​െന്‍റ ട്വീറ്റ്​ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരി​െന്‍റ അഭിപ്രായ പ്രകടനം.

”ആസ്​ട്രേലിയക്കെതിരെ ഇന്നത്തെ മത്സരത്തില്‍ അരങ്ങേറുന്നതിലൂടെ ടി.നടരാജന്‍ ഗ്രാമീണ സാഹചര്യത്തിലെ പട്ടിണിയടക്കമുള്ള പ്രതിസന്ധികള്‍ തരണം ചെയ്​ത്​ ഉയരുകയാണ്​. ഇന്ത്യ എല്ലാ മേഖലയിലും എല്ലാവര്‍ക്കും പ്രതീക്ഷനല്‍കുകയും യഥാര്‍ഥ പ്രതിഭകള്‍ക്ക്​ വളരാന്‍ അവസരം നല്‍കുകയും വേണം. ഐ.പി.എല്ലിന്​ നന്ദി” -ശശി തരൂര്‍ ട്വീറ്റ്​ ചെയ്​തു.
രവിചന്ദ്രന്‍ അശ്വിനും സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു. തമിഴ്​നാട്ടിലെ ചിന്നപ്പാംപട്ടി സ്വദേശിയായ ടി. നടരാജന്‍ തമിഴ്​നാട്​ പ്രീമിയര്‍ ലീഗിലെയും ആഭ്യന്തര ലീഗിലെയും മികച്ച പ്രകടങ്ങളെത്തുടര്‍ന്ന്​ ഐ.പി.എല്ലില്‍ സണ്‍​ൈറസേഴ്​സ്​ ഹൈദരാബാദിലെത്തുകയായിരുന്നു. യോര്‍ക്കര്‍ സ്​പെഷ്യലിസ്​റ്റായ നടരാജന്‍ 29ാം വയസ്സിലാണ്​ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നത്​.