ഭോപ്പാല്‍: മധ്യപ്രദേശിലെ ഷഹദോളിലെ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ നാല്‌ ദിവസത്തിനിടെ ചികില്‍സയില്‍ കഴിഞ്ഞിരുന്ന എട്ട്‌ നവജാത ശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.

നവജാത ശിശുക്കള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന്‌ ഷഹദോള്‍ ജില്ലാ ആശുപത്രി തലവന്‍ രാജേഷ്‌ പണ്ഡെ അറിയിച്ചു.നവംബര്‍ 27നും 30 നുമിടയിലാണ്‌ ഹോസ്‌പിറ്റലില്‍ വെച്ച്‌ നവജാത ശിശുക്കള്‍ മരണപ്പെട്ടത്‌.

മരണപ്പെട്ട രണ്ട്‌ കുട്ടികളെ അനുപ്പൂര്‍ ഹോസ്‌പിറ്റലില്‍ നിന്നും വദഗ്‌ധ ചികിത്സയക്കായി ഷാഹദോള്‍ ജില്ലാ ആശുപത്രിയിലേക്ക്‌ എത്തിയതായിരുന്നു.
നിലവില്‍ 33 നവജാത ശിശുക്കള്‍ ഷഹദോള്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്‌. ഇതില്‍ 8 കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌.

നവജാത ശിശുക്കളുടെ മരണത്തില്‍ അനേഷണംപ്രഖ്യാപിച്ചതായി മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ പറഞ്ഞു. ആുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഏതെങ്കിലും പിഴവാണോ കുട്ടികള്‍ മരിക്കുന്നതിന്‌ കാരണമായതെന്ന്‌ അന്വേഷിക്കാന്‍ ശിവരാജ്‌ സിങ്‌ ചൗഹാന്‍ അനവേഷണ സംഘത്തോട്‌ ഉത്തരവിട്ടു. ഷഹദോള്‍ ദില്ലാ ആശുപത്രിയിലേക്ക്‌ ഉടന്‍ തന്നെ മികച്ച ആരോഗ്യ വദഗ്‌ദ്ധരെ അയക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മധ്യപ്രദേശ്‌ ആരോഗ്യവകുപ്പ്‌ അഡീഷ്‌ണല്‍ സെക്രട്ടറിയോട്‌ ഉടന്‍ തന്നെ സംഭവത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി പ്രഭുറാം ചൗധരി ഉത്തരവിട്ടിട്ടുണ്ട്‌.