കിളിമാനൂര്‍: കാറിലെത്തിയ മൂന്നംഗ അക്രമിസംഘം വീടുകയറി വൃദ്ധയായ വീട്ടമ്മയെയും മകനെയും മകെന്റ ഭാര്യയെയും ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് മൂവരെയും കാറിടിച്ച് കൊലപ്പെടുത്താനും ശ്രമം. സാരമായി പരിക്കേറ്റ ഇവരെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കിളിമാനൂര്‍ പോങ്ങനാട് പഴുവടി ജി.എസ് ഭവനില്‍ ശ്യാമളകുമാരി (65), മകന് പട്ടാളക്കാരനായ സ്വാതി പോറ്റി (32), ഭാര്യ സരിഗ (30) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്: പ്രദേശത്ത് തകരപ്പറമ്ബ്-പള്ളിക്കല്‍ റോഡ് ടാറിങ് നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബാബുവുമായി സ്വാതി ഉച്ചക്ക് ചെറിയ തര്‍ക്കമുണ്ടായത്രെ. അയല്‍വാസി സ്വാതിയെയും കുടുംബത്തെയും അസഭ്യം പറയുകയും ചെയ്തത്രേ. സംഭവം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞുപോയെങ്കിലും ഇതിെന്റ തുടര്‍ച്ചയായി, വൈകീട്ട് സംഘം കമ്ബിപ്പാരയടക്കമുള്ള ആയുധങ്ങളുമായി വീടിനുള്ളിലേക്ക് ഓടിക്കയറുകയും മൂവരെയും ആക്രമിക്കുകയുമായിരുന്നുവത്രെ. സംഭവം കഴിഞ്ഞ് രാത്രി 10 കഴിഞ്ഞിട്ടും ആശുപത്രിയിലെത്തി മൊഴിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ലത്രെ