അ​ഹ​മ്മ​ദാ​ബാ​ദ്: രാ​ജ്യ​ത്തെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ആ​ളു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്ക് ധ​രി​ക്കു​ന്നി​ല്ലെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​നു പി​ന്നാ​ലെ ഗു​ജ​റാ​ത്തി​ല്‍ ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്നു.

ഇ​നി മു​ത​ല്‍ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ര്‍ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ര്‍​ബ​ന്ധി​ത സേ​വ​നം ചെ​യ്യേ​ണ്ടി വ​രു​മെ​ന്ന് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.