റിയാദ്: ജി-20 രാജ്യങ്ങളില്‍ ഏറ്റവും സുരക്ഷിത രാജ്യമായി സൗദി അറേബ്യ. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് സ്ഥിരം അംഗങ്ങളെ മറികടന്നാണു സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്.
രാത്രിയില്‍ സുരക്ഷിതരായി നടക്കാന്‍ സാധിക്കുന്ന നസംഖ്യയുടെ ശതമാനത്തിലാണു ജി 20 രാജ്യങ്ങളില്‍ സൗദി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പോലീസ് സേവനങ്ങളുടെ വിശ്വാസ്യതയുടെ സൂചികയിലും സൗദി അറേബ്യ ഒന്നാം സ്ഥാനത്താണുള്ളത്. 2019 ലെ ആഗോള റിപ്പോര്‍ട്ട്, 2020 ലെ സുസ്ഥിര വികസന ലക്ഷ്യ സൂചിക എന്നിവയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഞ്ച് സുരക്ഷാ സൂചകങ്ങള്‍ അനുസരിച്ചാണ് സൗദി അറേബ്യ ഒന്നാമതെത്തിയത്.

രാത്രിയില്‍ ഒറ്റയ്ക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാന്‍ കഴിയുന്ന ജനസംഖ്യ അനുപാതത്തിലും സൗദി അറേബ്യയാണ് മുന്നില്‍. ചൈന, കാനഡ, അമേരിക്ക തുടങ്ങിയ പ്രമുഖരായ അഞ്ചു രാജ്യങ്ങളെ പിന്തള്ളിയാണ് സൗദി അറേബ്യ ഈ നേട്ടം കൈവരിച്ചത്. സാമ്പത്തിക രംഗത്തും സൗദി ഏറെ മുന്നിലാണിപ്പോള്‍. ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ ആഗോള മത്സര റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക രംഗത്തും സൗദി മൂന്ന് സ്ഥാനങ്ങള്‍ മുന്നേറി ഇപ്പോള്‍ 36 ആം റാങ്കിങ് സ്ഥാനത്താണ് സൗദി അറേബ്യ നില നില്‍ക്കുന്നത്.