മലയാളത്തിന്റെ പ്രിയ നായികയാണ് സംവൃത സുനില്‍. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി അവധിയെടുത്ത താരം കഴിഞ്ഞ വര്‍ഷം ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയെകുറിച്ച്‌ പറഞ്ഞിരിക്കുകയാണ് സംവൃത. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത സുനില്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച്‌ തുറന്നുപറഞ്ഞത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സംവൃത അഭിനയിക്കുന്നത്. അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്.
സിനിമയുടെ പ്രമേയം സംബന്ധിച്ച്‌ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം സംവൃത അഭിനയിച്ച സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു നായകനായത്.

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് സംവൃത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.