കര്‍ണാടകയിലെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ വര്‍തൂര്‍ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി 48 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചു. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത ശേഷമാണ് മോചിപ്പിച്ചതെന്നും തന്റെ ഡ്രൈവറെ മൂന്ന് ദിവസം ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മോചനദ്രവ്യമായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും മുന്‍മന്ത്രി പറഞ്ഞു.