കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.െഎ അന്വേഷണം തടയുന്നതിന് ഇനി സര്‍ക്കാറിനു മുന്നില്‍ വഴികളില്ല. കേസ് സി.ബി.െഎക്കുതന്നെ വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതോടെ മൂന്നു കോടതിവിധികളെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സാധാരണഗതിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ പുനഃപരിേശാധന ഹരജിയാണ് സമര്‍പ്പിക്കാറുള്ളത്. ശബരിമല കേസില്‍ റിവ്യൂ ഹരജി നല്‍കിയിരുന്നു. അത് ഭരണഘടനാപരമായ പ്രശ്നമായിരുന്നതിനാല്‍ റിവ്യൂ ഹരജിക്ക് സാധ്യതയുണ്ട്.
ഇത് ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട വിധിയാണ്. ക്രിമിനല്‍ കേസില്‍ റിവ്യൂ ഹരജി നല്‍കാനാവില്ല എന്ന് നിയമവിദഗ്ധര്‍ പറയുന്നു. ”കേസ് അട്ടിമറിക്കാനുള്ള സര്‍ക്കാറിെന്റ ശ്രമം സമ്ബൂര്‍ണമായി പരാജയപ്പെട്ടുകഴിഞ്ഞു. ഇനി സി.ബി.െഎ അന്വേഷണം കണ്ടുകൊണ്ടിരിക്കുകയെന്ന വഴി മാത്രമാണുള്ളത്” എന്ന് പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈകോടതിയില്‍ ഹാജരായ മുന്‍ ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന് ടി. ആസഫലി ‘മാധ്യമ’ത്തോട് പ്രതികരിച്ചു. പേക്ഷ, കോടതിയലക്ഷ്യ ഹരജി കേരള പൊലീസിനെ കാത്തിരിക്കുന്നുണ്ട്. കേസ് സി.ബി.െഎക്ക് വിട്ട സിംഗ്ള്‍ ബെഞ്ച് ഫയലുകള്‍ സി.ബി.െഎക്കു നല്കാന് 2019 ഒക്ടോബര്‍19ന് ഉത്തരവിട്ടിരുന്നു. ആ നിര്‍ദേശത്തിന് സ്റ്റേയുണ്ടായില്ല. ഫയലുകള്‍ നല്‍കാത്തത് കോടതിയെ ധിക്കരിക്കലാണ് -അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 17നാണ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. പ്രതികളെ സി.പി.എം തള്ളിപ്പറഞ്ഞു. എന്നാല്‍, അവരെ രക്ഷിക്കാനുള്ള ശ്രമം തുടക്കം മുതല്‍ സര്‍ക്കാര്‍ നടത്തി.