മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മകന്‍ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷവും മകന്റെ ചോറൂണ്‍ വിശേഷങ്ങളുമെല്ലാം സംവൃത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കുഞ്ഞിന് രുദ്ര എന്നാണ് പേരു നല്‍കിയതെന്നും സംവൃത പറഞ്ഞിരുന്നു.

ഇക്കുറി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പമുള്ള മനോഹരമായ ഒരു നിമിഷത്തിന്റെ ഫോട്ടോയാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇളയമകള്‍ രുദ്രയെ എടുത്തുയര്‍ത്തുന്ന സംവൃതയേയും തൊട്ടടുത്തിരിക്കുന്ന ഭര്‍ത്താവ് അഖിലിനേയും മകന്‍ അഗസ്ത്യയേയും കാണാം.