താ​നൂ​ര്‍ : വ​ള്ള​ത്തി​ല്‍ നി​ന്നു വീ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ ക​ട​ലി​ല്‍ കാ​ണാ​താ​യി . ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ താ​നൂ​ര്‍ ഹാ​ര്‍​ബ​റി​ന് തെ​ക്കു​ഭാ​ഗ​ത്താ​ണ് സം​ഭ​വം നടന്നത് . ഒ​സ്സാ​ന്‍​ക​ട​പ്പു​റം സ്വ​ദേ​ശി മ​മ്മി​ക്കാ​ന​ക​ത്ത് ഷെ​ഫി​ലി (27) നെ​യാ​ണ് കാ​ണാ​താ​യ​ത് . പൊ​ന്നാ​നി കോ​സ്​​റ്റ്​ ഗാ​ര്‍​ഡും പൊ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സ്ഥ​ല​ത്തെ​ത്തി​ തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്.

തോ​ണി ക​ര​യി​ല്‍ നി​ന്നു സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം . വി. ​അ​ബ്​​ദു​റ​ഹ്മാ​ന്‍ എം.​എ​ല്‍.​എ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി . ജി​ല്ല ക​ല​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്​​ണ​നും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി .