മീററ്റ്: മന്‍ കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാമര്‍ശിച്ച നായ ഇനിയില്ല. കരളിനും വൃക്കയ്ക്കുമുണ്ടായ അണുബാധയെ തുടര്‍ന്നാണ് അഞ്ചുവയസ്സുകാരനായ ‘രാകേഷ്’ എന്ന നായയുടെ അന്ത്യം.

കോവിഡ് കാലത്ത് അനാഥമായ നായയെ ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രോവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) സംരക്ഷിക്കുന്നത് പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് പിഎസി നായയെ അടക്കംചെയ്തത്.

മീററ്റില്‍ ചായക്കട നടത്തിയിരുന്ന രാകേഷ് എന്നയാളാണ് ഈ തെരുവുനായയെ ആദ്യം സംരക്ഷിച്ചിരുന്നത്. കോവിഡ് അടച്ചിടലിനെത്തുടര്‍ന്ന് അദ്ദേഹം നാട്ടിലേക്ക്‌ തിരിച്ചുപോയി. തുടര്‍ന്ന് ഒറ്റയ്ക്കായ നായയ്ക്ക് പിഎസി. ഉദ്യോഗസ്ഥരും ജവാന്മാരും ഭക്ഷണം നല്‍കുകയും പരിപാലിക്കുകയായിരുന്നു.