കൊച്ചി : പ്രശസ്ത കലാകാരനും ഹാര്‍മണിസ്റ്റുമായ വൈപ്പിന്‍ നടേശന്‍ മാഷ് അന്തരിച്ചു. 57 വര്‍ഷത്തിലേറെ കാലം സംഗീത സപര്യയില്‍ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച കലാകാരനാണ് വൈപ്പിന്‍ നടേശന്‍ മാഷ്. വൈപ്പിന്‍ ആര്ടിസ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആദ്യ കാല മെമ്ബറായ മാഷ് പിന്നീട് തപസ്യ കലാസാഹിത്യവേദിയുടെ പ്രഥമ അംഗമായി.

വൈപ്പിന്‍ യൂണിറ്റ് രൂപീകരിക്കുന്നതിന് നേതൃത്വം കൊടുക്കുകയും, കലാസാഹിത്യവേദികളിലെ ദേശീയതയുടെ പക്ഷത്ത് അണിനിരക്കുകയും ചെയ്തു. രാമായണ പാരയണത്തിലും സപ്താഹ യജ്ഞത്തിലും പ്രഗത്ഭനായിരുന്നു അര്‍ജുനന്‍ മാസ്റ്ററുടെ സന്തത സഹചാരി കൂടി ആയിരുന്ന നടേശന്‍ മാഷ്.