പൃഥ്വിരാജ് പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘സത്യം എന്തായാലും, അത് വൈകാതെ തന്നെ പുറത്തുവരും’ എന്ന അടിക്കുറിപ്പോട് കൂടിയാണ് പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്.

‘കോള്‍ഡ് കേസില്‍’ എസിപി സത്യജിത്ത് എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രീകരണം ആരംഭിച്ചതു മുതല്‍ തന്നെ സത്യജിത്തായി നിരവധി ചിത്രങ്ങള്‍ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ‘

#ColdCase ACP Satyajith The truth will eventually emerge..piece by piece! Cold Case Malayalam Movie

Posted by Prithviraj Sukumaran on Tuesday, 1 December 2020

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ്. ഒക്ടോബര്‍ 31 ന് ആരംഭിച്ച കോള്‍ഡ് കേസിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീനാഥ് വി നാഥിന്റേതാണ് തിരക്കഥ. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ പ്രധാന കഥാപാത്രമാണ്. ‘ഡ്രൈവിങ് ലൈസന്‍സിന്’ ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ
കൂടിയാണിത്.

ഒരു ത്രില്ലര്‍ സിനിമയാണ് കോള്‍ഡ് കേസ്. യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള സംഭവങ്ങളാണ് സിനിമയ്ക്ക് ആധാരമായത്. എന്നാല്‍ മാസ്സ് ആക്ഷന്‍ രംഗങ്ങളൊന്നും സിനിമയില്‍ ഇല്ല. എങ്കിലും ഇതൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ്. സിനിമയിലെ മിക്ക രംഗങ്ങളും വീടിനുള്ളിലാണ് ചിത്രീകരിക്കുന്നത്. ആന്റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് തുടങ്ങിയവരാണ് സിനിമ നിര്‍മ്മിയ്ക്കുന്നത്.