തന്റെ പുതിയ സിനിമയായ ‘ജോജി’ക്ക് വേണ്ടി വീണ്ടും മെലിഞ്ഞ ഫഹദിന്റെ ഫോട്ടോണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഹിറ്റ് ചിത്രമായ കുമ്ബളങ്ങി നെെറ്റ്സിന് ശേഷം ശ്യാം പുഷ്കരന്‍ – ദിലീഷ് പോത്തന്‍ – ഫഹദ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ജോജിയുടെ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ ത്രില്ലിലായിരുന്നു ആരാധകര്‍.

സിനിമക്ക് വേണ്ടി ഫഹദ് നടത്തുന്ന മേക്കോവര്‍ കൂടി കണ്ടതോടെ സം​ഗതി ഹിറ്റ്. നടന്‍ ബാബുരാജിനൊപ്പമുള്ള ഫഹദിന്‍റെ ചിത്രമാണ് വെെറലായത്. കൂടുതല്‍ മെലിഞ്ഞ ​ഗെറ്റപ്പിലാണ് താരം ചിത്രത്തില്‍ എത്തുന്നത്.
ജോജിയോടൊപ്പം എന്ന തലക്കെട്ടോടെയായിരുന്നു ഫഹദിന്റെ ചിത്രം പങ്കുവെച്ചത്. ശ്യാം പുഷ്കരന്‍ എഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോജി.

ഷെെജു ഖാലിദാണ് ഛായാ​ഗ്രഹണം. വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ്, ഭാവനാ സ്റ്റുഡിയോസ് എന്നീ ബാനറുകളിലായി ഫഹദ്, നസ്രിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.