തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ അധികാത്തിലെത്താതിരിക്കാന്‍ മതമൗലികവാദികള്‍ ​ഗൂഢാലോചന നടത്തുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. യുഡിഎഫ് മിക്ക വാര്‍ഡുകളിലും പ്രചാരണത്തില്‍ പിന്നോക്കം പോയത് ഇതിന്റെ ഭാ​ഗമാണെന്നും അദ്ദേഹം പറഞ്ഞു. സി.പിഎമ്മിനെ വിജയിപ്പിക്കാന്‍ മലപ്പുറത്തെ ചില കേന്ദ്രങ്ങള്‍ ​ഗൂഢാലോചന നടത്തുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു.

കഴിഞ്ഞ തവണ 34 സീറ്റുകളില്‍ വിജയിച്ചു കയറിയ ബിജെപി ഇത്തവണ നില മെച്ചെപ്പെടുത്തി വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. വികസന രേഖയിലും കോര്‍പ്പറേഷനിലെ സമഗ്രമേഖലകളിലും വികസനമാണ് എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നത്.തിരുവനന്തപുരത്ത് ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ മുസ്ലിം ലീ​ഗും യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ഗൂഢാലോചന നടത്തുകയാണ്. യുഡിഎഫില്‍ മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തി എല്‍ഡിഎഫിനെ സഹായിക്കാനുള്ള നീക്കമാണ് നടത്തുന്നത് എന്നും അദ്ദേഹം ആരോപിച്ചു.