ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം നിലനില്‍ക്കുമ്ബോള്‍, ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചത് ആശങ്കയാകുന്നു. ഇന്നലെ മാത്രം 24 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തീര്‍ത്ഥാടകര്‍ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കും.

സേവനം കഴിഞ്ഞിറങ്ങിയ 17 പേര്‍ക്കാണ് ഇന്നലെ കോവിഡ് കണ്ടെത്തിയത്. കൊല്ലം സിറ്റി പൊലീസില്‍ നിന്നും ഡ്യൂട്ടിക്കെത്തിയ 13 പേര്‍ക്കും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ നാലുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.