എനിക്കു വേണ്ടി ഓസ്ട്രേലിയ പ്രത്യേക പ്ലാന്‍ തയ്യാറാക്കിയത് സന്തോഷിപ്പിക്കുന്നു എന്ന് ഇന്ത്യന്‍ യുവതാരം ശ്രേയാസ് അയ്യര്‍. താന്‍ അത് വെല്ലുവിളിയായി ഏറ്റെടുക്കുന്നു എന്നും തന്ത്രം അതിജീവിക്കാന്‍ ശ്രമിക്കുമെന്നും ശ്രേയാസ് പറഞ്ഞു. അവസാന ഏകദിനത്തിനു മുന്നോടിയായാണ് ശ്രേയാസിന്‍്റെ വെളിപ്പെടുത്തല്‍.

“എനിക്ക് വേണ്ടി പ്രത്യേക പ്ലാനുമായി അവര്‍ വന്നു എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അത് വെല്ലുവിളിയായി ഞാന്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നിന്ന് എനിക്ക് വിജയിച്ചു വരാനാവും. മികച്ച കളി കെട്ടഴിക്കാന്‍ അത് എന്നെ പ്രചോദിപ്പിക്കും. ഷോര്‍ട്ട് ബോളുകളിലൂടെ അവര്‍ എന്നെ നേരിടാനൊരുങ്ങിയാല്‍ ഞാന്‍ ആക്രമണകാരിയാകും. കാരണം അത്തരം ഫീല്‍ഡ് സെറ്റുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. ആദ്യ ഏകദിനത്തില്‍ ഹേസല്‍വുഡിന്റെ ഷോര്‍ട്ട് ബോള്‍ എങ്ങനെ കളിക്കണം എന്നതില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അപ്പര്‍കട്ട് കളിക്കണോ പുള്‍ ഷോട്ട് കളിക്കണോ എന്ന സംശയത്തില്‍ രണ്ട് ഷോട്ടിനും ഇടയില്‍ കുടുങ്ങിപ്പോയി.”- ശ്രേയാസ് പറഞ്ഞു

ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ആദ്യ മത്സരത്തില്‍ 66 റണ്‍സിനും രണ്ടാം മത്സരത്തില്‍ 51 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ പരാജയം. പരമ്ബര കൈവിട്ടതോടെ അവസാന മത്സരമെങ്കിലും വിജയിച്ച്‌ അഭിമാനം നിലനിര്‍ത്താനായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്.