തിരുവനന്തപുരം: കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിച്ചതു പോലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറി. നിലവില്‍ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് ചുഴലി സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ചുഴലികാറ്റ് കന്യാകുമാരിയുടെ തീരം തൊടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.

ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടന്ന് തമിഴ്നാട് തീരത്തേയ്ക്കു നീങ്ങുകയും വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്ബനും ഇടയില്‍ തീരം തൊടുകയും ചെയ്യുമെന്നാണ് കാലവസ്ഥ പ്രവചനം.
മാലി ദ്വീപ് ആണ് ഈ പ്രാവശ്യം ചുഴലികാറ്റിന് ‘ബുറെവി’ എന്ന പേരിട്ടിരിക്കുന്നത്.