സന: സിറിയയിലെ സെന്‍ട്രല്‍ ദമാസ്‌കസില്‍ സൈനിക ബസിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആര്‍മി ബസാണ് ബോംബ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ബസില്‍ ഘടിപ്പിച്ചിരുന്ന മാരക സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുവെന്നാണ് നിഗമനം. അതിരാവിലെ ജിസര്‍ അല്‍-റെയ്സ് പാലത്തിലൂടെ ബസ് കടന്നുപോകുമ്ബോഴായിരുന്നു പൊട്ടിത്തെറി.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എങ്കിലും രാജ്യത്തെ ഇദ്ലിബ് പ്രവിശ്യയില്‍ 13 ഭീകരരെ ഷെല്ലാക്രമണത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചത് ദമസ്‌കസിലെ ബോംബാക്രമണത്തിന് കാരണമായെന്നാണ് കരുതുന്നത്.