തിരുവനന്തപുരം: കോവിഡ് സമയത്ത് ആരും നോക്കാനില്ലാതെ വഴിയരികില്‍ കിടന്ന അഞ്ച് വയസ്സുള്ള കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു നിന്ന ഒരു തഹസില്‍ദാറിന്റെ ചിത്രം മലയാളി ഇപ്പോഴും മറന്നുകാണില്ല. കോവിഡ് രൂക്ഷമായി നിന്ന സമയത്ത് മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന നേത്രാവതി എക്സ്പ്രസ്സില്‍ വന്നതായിരുന്നു മാനസികാസ്വാസ്ഥ്യമുള്ള നാടോടി സ്ത്രീയും അവരുടെ പിഞ്ചുകുഞ്ഞും.
മുംബൈയില്‍ നിന്നെത്തിയ നാടോടി സ്ത്രീയെ നിരീക്ഷണത്തില്‍ ആക്കിയപ്പോള്‍ ഒറ്റപ്പെട്ടുപോയ ആ പിഞ്ചുകുഞ്ഞിനെ ഏറ്റെടുക്കാന്‍ കോവിഡ് ഭയന്ന് ഏവരും മടിച്ചു നിന്നപ്പോള്‍ ഒരു മടിയും കൂടാതെ വഴിയരികില്‍ കിടന്ന കുഞ്ഞിനെ എടുത്ത് മാറോടണച്ച് തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യന് നാടിനു തന്നെ അഭിമാനമായി. ഇപ്പോള്‍ അച്ഛന്റെ അതേ പാത പിന്തുടര്ന്നുകൊണ്ട് മകള്‍ നന്ദയും സാമൂഹ്യ സേവനത്തിന്റെ പാതയിലേക്കിറങ്ങിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ തുരുത്തുംമൂല വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് ബാലസുബ്രഹ്മണ്യന്റെ മകള്‍ നന്ദ ബി എസ്. ചെറുപ്പം മുതല്‍ തന്നെ അച്ഛന് പകര്‍ന്നുനല്‍കിയ അറിവുകളും സന്ദേശങ്ങളും തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ തന്റെ നാടിന്റെ പുരോഗമനത്തിന് വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഈ മിടുക്കി. നാടിന്റെ പുരോഗമനത്തിനായി ഒട്ടനവധി പുതിയ ആശയങ്ങളും പദ്ധതികളുമായാണ് നന്ദ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
വാര്‍ഡില്‍ ഇത്തവണ ആരു മത്സരിക്കും എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. കോവിഡ് സമയത്ത് അനാഥയായ കുഞ്ഞിനെ മാറോടുചേര്‍ത്ത് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നാടിനും തന്നെ മാതൃകയായ തഹസില്‍ദാര്‍ ബാലസുബ്രഹ്മണ്യന് റെ മകള്‍ നന്ദതന്നെ .
എഞ്ചിനീയറിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ നന്ദയ്ക്ക് രാഷ്ട്രീയം പുതിയ ഒന്നല്ല. ചെറുപ്പകാലം മുതലേ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി ആണ് ബാലസുബ്രഹ്മണ്യന് നന്ദയെ വളര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നന്ദ തയ്യാറായതും അച്ഛനെ പോലെ തന്നെ സമൂഹത്തിന് നന്മ ചെയ്യാം എന്ന നന്മമനസോടു കൂടിയാണ് . വ്യത്യസ്തവും പുരോഗമനപരമായ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് തുരുത്തുംമൂലയില്‍ വികസനത്തിന്റെ പാത തെളിയിക്കാനൊരുങ്ങുകയാണ് നന്ദ.നന്ദക്ക് പൂര്‍ണ്ണ പിന്തുണയുമായി അമ്മ സ്മിത റാണി. സഹോദരന് നയന്‍ സുബ്രഹ്മണ്യന് എന്നിവരും കൂടെത്തന്നെ ഉണ്ട്.