ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി ഒന്നാം ഡോസ് എടുത്തവരുടെ എണ്ണം 100 കോടിക്കരികെ എത്തി. ഇന്നു രാവിലെ വരെയുള്ള കണക്കു പ്രകാരം ഇന്ത്യയില്‍ ആദ്യ ഡോസ് കൊവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചവരുടെ എണ്ണം 99.12 കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 41,36,142 ഡോസുള്‍പ്പെടെ 97,99,506 സെഷനുകളിലായി 99,12,82,283 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.

ഇന്നു രാവിലെ ഏഴുവരെയുള്ള പ്രാഥമികവിവരമനുസരിച്ച്‌ വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്:

ആരോഗ്യപ്രവര്‍ത്തകര്‍

ഒന്നാം ഡോസ് 1,03,76,101

രണ്ടാം ഡോസ് 90,98,715

മുന്നണിപ്പോരാളികള്‍

ഒന്നാം ഡോസ് 1,83,62,683

രണ്ടാം ഡോസ് 1,55,81,720

18-44 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 39,73,05,720

രണ്ടാം ഡോസ് 11,57,29,771

45-59 പ്രായപരിധിയിലുള്ളവര്‍

ഒന്നാം ഡോസ് 16,88,22,731

രണ്ടാം ഡോസ് 8,76,73,217

60നുമേല്‍ പ്രായമുള്ളവര്‍

ഒന്നാം ഡോസ് 10,62,77,396

രണ്ടാം ഡോസ് 6,20,54,229

ആകെ 99,12,82,283

അതേസമയം രണ്ടുഡോസും സ്വീകരിച്ചത് 29,01,37,652 പേര്‍ മാത്രമാണ്. രണ്ടാം ഡോസ് എടുത്തവരുടെ സംഖ്യ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,446 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,78,247 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.15% ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

തുടര്‍ച്ചയായ 115ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 14,623 പേര്‍ക്കാണ്. രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയായി. നിലവില്‍ 1,78,098 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 229 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.52 ശതമാനമാണ്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,23,702 പരിശോധനകള്‍ നടത്തി. ആകെ 59.44 കോടിയിലേറെ (59,44,29,890) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.34 ശതമാനമാണ്. കഴിഞ്ഞ 117 ദിവസമായി ഇത് മൂന്നു ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.1 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 51 ദിവസമായി മൂന്നു ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 134ാം ദിവസവും ഇത് അഞ്ചു ശതമാനത്തില്‍ താഴെയാണ്.