ദുബായ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരം ജയിച്ചാണ് ഇന്ത്യ തുടങ്ങിയത്. ഏഴ് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19 ഓവറില്‍ ലക്ഷ്യം മറികടന്നു. ബൗളിംഗില്‍ മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ബാറ്റിംഗില്‍ ഇഷാന്‍ കിഷന്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്.

സന്നാഹ മത്സരങ്ങളില്‍ എല്ലാവര്‍ക്കും കളിക്കാനുള്ള അവസരം നല്‍കണം. രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ആദ്യ മത്സരം കളിച്ചിട്ടില്ല. അവര്‍ക്ക് അവസരം നല്‍കണം. രോഹിത് ശര്‍മയ്ക്കും ഇന്ന് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഇഷാന്‍ കിഷനെ എവിടെ കൡപ്പിക്കുമെന്ന് എനിക്കറിയില്ല. മികച്ച ഫോമിലാണ് ഇഷാന്‍. തന്നെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റിനെ സമ്മര്‍ദ്ദം ചെലുത്തുകയാണ് അവന്‍ ഓരോ മത്സരത്തിലൂടെയും.