കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ,ജെസിബി ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് എന്നിവര്‍ സംയുക്തമായി ചേര്‍ന്ന് എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്ടാക്ട്ലെസ് ഡെബിറ്റ് കാര്‍ഡിന്റെ അവതരണം പ്രഖ്യാപിച്ചു. ജെസിബിയുമായി സഹകരിച്ച് എസ്ബിഐയാണ് റുപേ നെറ്റ്വര്ക്കില് കാര്‍ഡ് അവതരിപ്പിച്ചത്. ആഭ്യന്തര വിപണിയില്‍ സമ്പര്‍ക്കവും സമ്പര്‍ക്കരഹിതവുമായ ഇടപാടുകളെ പിന്തുണയ്ക്കുന്ന ഇരട്ട സവിശേഷതകളോടെയാണ് കാര്‍ഡ് എത്തുന്നത്. വിദേശത്ത് തടസമില്ലാത്ത സമ്പര്‍ക്ക ഇടപാടുകള്‍ നടത്താനും എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്ടാക്റ്റ്ലെസ് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ അനുവദിക്കും.
ലോകത്തുടനീളമുള്ള എടിഎമ്മുകളിലും ജെസിബി നെറ്റ്വര്ക്കിന് കീഴിലെ പിഒഎസ് ടെര്‍മിനലുകള്‍ വഴിയും കാര്‍ഡ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഇടപാട് നടത്താം. ജെസിബി പങ്കാളിത്തമുള്ള അന്താരാഷ്ട്ര ഇ-കൊമേഴ്സ് വ്യാപാരികളില്‍ നിന്നും ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങും നടത്താനാവും.
കാര്‍ഡിനകത്ത് അധിക പേയ്മെന്റ് സംവിധാനം കൂടി ലഭ്യമാക്കി റൂപേയുടെ ഓഫ്ലൈന് വാലറ്റ് അടിസ്ഥാനമാക്കിയുള്ള ഇടപാടുകളെയും എസ്ബിഐ റുപേ ജെസിബി പ്ലാറ്റിനം കോണ്ടാക്റ്റ്ലെസ് ഡെബിറ്റ് കാര്‍ഡ് പിന്തുണയ്ക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഓഫ്ലൈന് വാലറ്റ് നിറയ്ക്കാനും ഇത് ബസ്, മെട്രോ, ചില്ലറ വ്യാപാര പേയ്മെന്റുകളില്‍ ഉപയോഗപ്പെടുത്താനും കഴിയും.
എസ്ബിഐയും ജെസിബിയുമായുള്ള ഞങ്ങളുടെ സഹകരണം കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളും ആഭ്യന്തര-അന്തര്‍ദേശീയ വിപണികളില്‍ സമാനതകളില്ലാത്ത മൂല്യവും നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നതായി നാഷണല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ സിഇഒ പ്രവീണ റായ് പറഞ്ഞു.
എസ്ബിഐ, എന്‍പിസിഐ, ജെസിബി സംയുക്ത കോണ്ടാക്റ്റ്ലെസ് ഡെബിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
