ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ വീരമൃത്യു വരിച്ചു. പുഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.

തര്‍ക്കുണ്ടി പ്രദേശത്തെ മെന്‍ദാര്‍ സെക്ടറില്‍ അതിര്‍ക്കിക്കപ്പുറത്ത് നിന്ന് പ്രകോപനമില്ലാതെ വെടുവെപ്പുണ്ടായതായി അധികൃതര്‍ പറഞ്ഞു. ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിച്ചു. മണിപ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ബിഎസ്‌എഫ് ജവാന്‍. ഇദ്ദേഹത്തിന്റെ മൃതദേഹം വ്യോമാര്‍ഗം ഇംഫാലിലേക്കും തുടര്‍ന്ന് ജന്മനാട്ടിലക്കേും കൊണ്ടുപോകും.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സൈനികന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.