ടൊവിനോയുടെ നായികയായി കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി എത്തുന്ന തല്ലുമാല തലശേരിയില്‍ ഷൂട്ടിംഗ് ആരംഭിച്ചു.ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്നതാണ് സിനിമ .ഷൈന്‍ ടോം ചാക്കോ, ചെമ്ബന്‍ വിനോദ് ജോസ്, ലുക്‌മാന്‍, ജോണി ആന്റണി, ഓസ്‌റ്റിന്‍, അസ്ളം ഇമാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

സംവിധായകരായ മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവര്‍ ചേര്‍ന്നാണ് രചന. ആഷിഖ് ഉസ്‌മാന്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗാനരചന: മുഹ്‌സിന്‍ പരാരി. പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: സുധര്‍മ്മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍: നിഷാദ് യൂസഫ്, കല: ഗോകുല്‍ദാസ്, മേക്കപ്പ്: റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റഫീഖ് ഇബ്രാഹിം.