ന്യൂഡല്‍ഹി: നാഷനല്‍ ക്രിക്കറ്റ്​ അക്കാദമി തലവന്‍ സ്​ഥാനം നിരസിച്ച്‌​ ഇന്ത്യയുടെ മുന്‍ ബാറ്റര്‍​ വി.വി.എസ്​. ലക്ഷ്​മണ്‍. ട്വന്‍റി20 ലോകകപ്പ്​ കഴിയുന്നതോടെ രവി ശാസ്​ത്രിയുടെ പകരക്കാരനായി രാഹുല്‍ ദ്രാവിഡ്​ ഇന്ത്യന്‍ സീനിയര്‍ ടീമിന്‍റെ പരിശീലകനായി നിയമിക്കപ്പെടുമെന്ന കാര്യം ഉറപ്പായിരുന്നു. ഇതോടെയാണ്​ ബി.സി.സി.ഐ എന്‍.സി.എ തലവന്‍റെ സ്​ഥാനത്തേക്ക്​ പുതിയ പേര്​ തേടിയിറങ്ങിയത്​.

ഇന്ത്യന്‍ ക്രിക്കറ്റിന്​ സമഗ്ര സംഭാവന നല്‍കിയ താരത്തേയാണ്​ ബി.സി.സി.ഐ പരിഗണിക്കുന്നതെന്ന്​ അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട്​ വ്യക്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്‍റെ ബാറ്റിങ്​ കണ്‍സല്‍ട്ടന്‍റായ ലക്ഷ്​മണ്‍ ഐ.പി.എല്ലില്‍ സണ്‍റൈസേഴ്​സ്​ ഹൈദരാബാദിന്‍റെ മെന്‍റര്‍ കൂടിയാണ്​.

ടെസ്റ്റ്​ ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായാണ്​ ലക്ഷ്​മണ്‍ പരിഗണിക്കപ്പെടുന്നത്​. 134 മത്സരങ്ങളില്‍ നിന്ന്​ 17 സെഞ്ച്വറികള്‍ സഹിതം 8718 റണ്‍സാണ്​ 46കാരന്‍ സ്​കോര്‍ ചെയ്​തത്​.

രാ​ഹു​ല്‍ ദ്രാ​വി​ഡ്​ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ്​ ടീ​മി​െന്‍റ കോ​ച്ചാ​കു​മെ​ന്നു​റ​പ്പായെങ്കിലും പ​ു​തി​യ കോ​ച്ചി​നെ ക്ഷ​ണി​ച്ചു​കൊ​ണ്ട്​ ബി.​സി.​സി.​ഐ പ​ര​സ്യം ന​ല്‍​കി​യി​രുന്നു. ഒ​രു മു​ഖ്യ കോ​ച്ചി​നെ​യും മൂ​ന്നു​ സ​പ്പോ​ര്‍​ട്ടി​ങ്​ സ്​​റ്റാ​ഫി​നെ​യും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ പ​ര​സ്യം.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​നെ ശു​ദ്ധീ​ക​രി​ക്കാ​ന്‍ നി​യോ​ഗി​ച്ച ജ​സ്​​റ്റി​സ്​ ലോ​ധ ക​മീ​ഷ​​െന്‍റ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ്​ പ​ര​സ്യം ന​ല്‍​കാ​ന്‍ ബി.​സി.​സി.​ഐ നി​ര്‍​ബ​ന്ധി​ത​രാ​യ​ത്. ബി.​സി.​സി.​ഐ പ്ര​സി​ഡ​ന്‍​റും ദ്രാ​വി​ഡി​െന്‍റ സ​മ​കാ​ലി​ക ക്രി​ക്ക​റ്റ​റു​മാ​യ സൗ​ര​വ്​ ഗാം​ഗു​ലി​യും സെ​ക്ര​ട്ട​റി ജ​യ്​​ഷാ​യും നേ​രി​ല്‍ ക​ണ്ടാ​ണ്​ ദ്രാ​വി​ഡി​നോ​ട്​ കോ​ച്ചി​െന്‍റ സ്​​ഥാ​നം ഏ​റ്റെ​ടു​ക്കാ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ച​ത്.