ധാക്ക : ദുര്‍ഗാപൂജ ദിനത്തിലെ സംഘര്‍ഷത്തിന് പിന്നാലെ ബം​ഗ്ലാദേശില്‍ ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ ഇതുവരെ ആറു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച ദുര്‍ഗാ പ്രതിഷ്ഠയ്ക്ക് മുന്നില്‍ ഖുറാന്‍ വെച്ച ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതോടെയാണ് മുസ്ലിം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവര്‍ ദുര്‍ഗാ പൂജ നടത്തിയ വേദികളിലേക്കും രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണം നടത്തുകയായിരുന്നു.

രാജ്യത്തെ രംഗ്പൂര്‍ നഗരത്തില്‍ ന്യൂനപക്ഷങ്ങളുടെ 20 വീടുകള്‍ ആക്രമികള്‍ കത്തിച്ചു. മുസ്ലിം വിഭാഗത്തെ അപമാനിക്കുന്ന തരത്തില്‍ ഒരു ഹിന്ദു യുവാവ് ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടെന്ന പ്രചരണത്തിന് പിന്നാലെയാണ് ഈ നഗരത്തില്‍ ആക്രമണം നടന്നത്.