കോ​ട്ട​യം: മ​ല​വെ​ള്ള കു​ത്തൊ​ഴു​ക്ക്​ കോ​ട്ട​യ​ത്തി​െന്‍റ മ​ല​യോ​ര​ത്ത്​ വി​ത​ച്ച​ത്​ വ​ന്‍ ദു​ര​ന്തം. അ​തി​തീ​വ്ര​മ​ഴ​ക്കൊ​പ്പം ഉ​രു​ള്‍​പൊ​ട്ടി​യൊ​ഴു​കി​യ​തോ​ടെ ച​രി​ത്ര​ത്തി​ലി​ന്നു​വ​രെ കാ​ണാ​ത്ത വെ​ള്ള​പ്പാ​ച്ചി​ലി​നാ​ണ്​ കൂ​ട്ടി​ക്ക​ല്‍, മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, ഇൗ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര, ഏ​ന്ത​യാ​ര്‍, കൊ​ക്ക​യാ​ര്‍, പൂ​ഞ്ഞാ​ര്‍ മേ​ഖ​ല​ക​ള്‍ സാ​ക്ഷി​യാ​യ​ത്. ഉ​രു​ള്‍​പൊ​ട്ടി​യ​തി​നൊ​പ്പം വ​ലി​യ​തോ​തി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഇ​തോ​ടെ പ​ല സ്​​ഥ​ല​ങ്ങ​ളും ഒ​റ്റ​പ്പെ​ട്ടു. രാ​ത്രി വൈ​കി​യും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ എ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ര്‍​ന്ന്​ കെ.​കെ റോ​ഡി​ലെ ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി.

ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി പെ​യ്​​ത അ​തി​തീ​വ്ര​മ​ഴ​യാ​ണ്​ ഉ​ര​ു​ള്‍​പൊ​ട്ട​ലി​ന്​ ഇ​ട​യാ​ക്കി​യ​ത്. കൂ​ട്ടി​ക്ക​ലി​ലെ കാ​വാ​ലി, പ്ലാ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​ര​ു​ള്‍​പ്പൊ​ട്ട​ല്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​ര​ന്ത​ത്തി​ന്​ ഇ​ട​യാ​ക്കി​യ​പ്പോ​ള്‍ പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ​ ചോ​ല​ത്ത​ട​ത്ത​ട​ക്കം ഉ​രു​ള്‍​െ​പാ​ട്ടി വ​ലി​യ തോ​തി​ല്‍ താ​​ഴേ​ക്ക്​ വെ​ള്ളം കു​തി​ച്ചൊ​ഴു​കി.

ഇ​തി​ല്‍ മ​ഹാ​പ്ര​ള​യ​കാ​ല​ത്തും പോ​ലും മു​ങ്ങാ​ത്ത പ്ര​ദേ​ശ​ങ്ങ​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. െകാ​ക്ക​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഉ​റു​മ്ബി​ക്ക​ര ടോ​പ്പ്​ അ​ട​ക്കം മ​റ്റ്​ പ​ല​യി​ട​ങ്ങ​ളി​ലും ഉ​രു​ളു​ക​ള്‍ പൊ​ട്ടി​യി​രു​ന്നു. അ​മ്ബ​തോ​ളം കു​ടും​ബ​ങ്ങ​ളെ ഏ​ന്ത​യാ​ര്‍ ജെ.​ജെ മ​ര്‍​ഫി സ്​​കൂ​ളി​ല്‍ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്ബി​ലേ​ക്ക്​ മാ​റ്റി. മു​ണ്ട​ക്ക​യം കോ​സ്​​വേ അ​ട​ക്കം വെ​ള്ള​ത്തി​ലാ​യ​തോ​ടെ വി​വി​ധ റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും ജി​ല്ല​ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു.

കൂ​ട്ടി​ക്ക​ല്‍ ടൗ​ണി​ല​ട​ക്കം വെ​ള്ളം നി​റ​ഞ്ഞു

കൂ​ട്ടി​ക്ക​ല്‍ മേ​ഖ​ല​യി​ലാ​ണ്​ വ​ന്‍​നാ​ശ​മു​ണ്ടാ​യ​ത്. ഉ​രു​ള്‍​പൊ​ട്ടി​യൊ​ഴു​കി​യ വെ​ള്ള​പ്പാ​ച്ചി​ല്‍ പ​ല​രു​ടെ​യും ജീ​വ​നെ​ടു​ത്ത​തി​െ​നാ​പ്പം നി​ര​വ​ധി ​ വീ​ടു​ക​ളും ക​ട​ക​ളും തു​ട​ച്ചു​നീ​ക്കി. പ​ല​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കൂ​ട്ടി​ക്ക​ല്‍ ടൗ​ണി​ല​ട​ക്കം വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ പ​ഞ്ചാ​യ​ത്ത്​ പൂ​ര്‍​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു. കൂ​ട്ടി​ക്ക​ല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഇ​വി​ടെ ര​ണ്ടു വീ​ടു​ക​ളും ഒ​രു ക​ട​യും ഒ​ലി​ച്ചു​പോ​യ​താ​യാ​ണ്​ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. കാ​ണാ​താ​യ​വ​ര്‍​ക്കാ​യി തി​ര​ച്ചി​ല്‍ തു​ട​രു​ക​യു​മാ​ണ്.