വിവാഹങ്ങള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്കായി ടൈറ്റന്‍റെ ആഭരണവിഭാഗമായ തനിഷ്ക് റിവാ ആശീര്‍വാദ് എന്ന പേരില്‍ പുതിയ പര്‍ച്ചേസ് പ്ലാന്‍ അവതരിപ്പിച്ചു. ഇന്ത്യയിലെങ്ങും പുതിയ വിവാഹ സീസണിന്‍റെ തുടക്കമിടുന്ന അവസരത്തിലാണ് പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് അവരുടെ വിവാഹാഭരണങ്ങള്‍ വാങ്ങുന്നത് മുന്‍കൂട്ടി നിശ്ചയിക്കാനും പ്ലാന്‍ പൂര്‍ത്തിയാകുമ്പോള്‍ പണിക്കൂലിയില്‍ മികച്ച ഡിസ്ക്കൗണ്ട് സ്വന്തമാക്കാനും സാധിക്കും.

പേര് സൂചിപ്പിക്കുന്നതുപോലെ ആശീര്‍വാദ് എന്നത് വധുവിനായുള്ള സ്വര്‍ണത്തിലുള്ള ആശീര്‍വാദമാണ്. ജീവിതത്തില്‍ പുതിയ യാത്ര തുടങ്ങുന്ന വധുവിനുള്ള സ്നേഹത്തിന്‍റെയും അഭിനന്ദനത്തിന്‍റെയും സൂചനയാണിത്. ജീവിതത്തിലെ ഏറ്റവും ചെലവേറിയ പര്‍ച്ചേസുകളിലൊന്നായതിനാല്‍ കുടുംബങ്ങള്‍ ആഭരണം വാങ്ങുന്നത് മുന്‍കൂട്ടി നിശ്ചയിക്കും. പുതിയ റിവാ ആശീര്‍വാദ് പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് പ്രതിമാസ പദ്ധതിയായി സുരക്ഷിതമായി ആഭരണങ്ങള്‍ വാങ്ങുന്നതിനും സ്പോട്ട് പര്‍ച്ചേസിനേക്കാള്‍ മികച്ച മൂല്യം സ്വന്തമാക്കുന്നതിനും സാധിക്കും. അളവ്, സമയം, സുതാര്യമായ ആനുകൂല്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് വാങ്ങല്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം റിവാ ആശീര്‍വാദ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു.

വിവിധ പ്രദേശങ്ങളിലെയും സമൂഹങ്ങളിലെയും വൈവിധ്യമാര്‍ന്ന വിവാഹാഭരണങ്ങള്‍ക്കായി തനിഷ്കിന്‍റെ പ്രത്യേക സബ്-ബ്രാന്‍ഡായി റിവാ ആദ്യമായി അവതരിപ്പി ക്കപ്പെട്ടത് 2017-ലാണ്. വധുവിന്‍റെ പുതിയ യാത്രയില്‍ വിവിധ സംസ്കാരങ്ങളിലെ സമൃദ്ധിയും പാരമ്പര്യവും വിളിച്ചറിയിക്കുന്നതാണ് ഇന്ത്യന്‍ വിവാഹാഭരണങ്ങള്‍.

ഇന്ത്യന്‍ സംസ്കാരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതും അണിയുന്നതും പ്രത്യേകിച്ച് വിവാഹാവസരങ്ങളില്‍, സവിശേഷമാണെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ആഭരണ വിഭാഗം സിഇഒ അജോയ് ചാവ്ല പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആഭരണ ബ്രാന്‍ഡ് എന്ന നിലയില്‍ വിവാഹാവസരത്തിലുള്ള സ്വര്‍ണത്തിന്‍റെ ശുഭകരമായ സാന്നിദ്ധ്യത്തോട് ആദരവാണ്. എല്ലാ മാതാപിതാക്കളും ഏറ്റവും മികച്ചത് മകള്‍ക്ക് നല്കണമെന്നാണ് ആഗ്രഹിക്കുന്നത്. വിവാഹത്തിന്‍റെ സവിശേഷദിനത്തില്‍ ആഭരണങ്ങള്‍ അണിയിക്കുന്നത് അവര്‍ക്കുള്ള ആശീര്‍വാദത്തിന്‍റെയും സ്നേഹത്തിന്‍റെയും സൂചകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേകാവസരത്തിലെ വൈകാരികത മനസിലാക്കി ആഭരണങ്ങള്‍ വാങ്ങുന്നതിനായി ആര്‍ക്കും ഇണങ്ങുന്ന രീതിയിലുള്ള പര്‍ച്ചേസ് പ്ലാനാണ് പ്രത്യേകമായി റിവാ ആശീര്‍വാദ് അവതരിപ്പിക്കുന്നത്. വിവാഹത്തിനും മറ്റ് അവസരങ്ങള്‍ക്കായും പണിക്കൂലിയില്‍ ആകര്‍ഷകമായ ഡിസ്ക്കൗണ്ടും ലഭ്യമാക്കുന്നു. റിവാ ആശീര്‍വാദിലൂടെ വിവാഹാവസരത്തില്‍ തനിഷ്കിന്‍റെ ഏറ്റവും മികച്ച രൂപകല്‍പ്പനയും ശുദ്ധതയുടെ ഉറപ്പും നല്കി വധുവിനും കുടുംബാംഗങ്ങള്‍ക്കും ഏറ്റവും മികച്ച അവസരമൊരുക്കുകയാണ്.

കോവിഡ് കാലത്ത് എല്ലാ സുരക്ഷാ, മുന്‍കരുതല്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് എല്ലാ സ്റ്റോറുകളിലും പര്‍ച്ചേസിന് അവസരം. വീടിന്‍റെ സുരക്ഷിതത്വത്തില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നതിനും മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കുന്നതിനുമായി തനിഷ്ക് ഈയിടെ ഒരു നിര ഫിജിറ്റല്‍ ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.