തദ്ദേശ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച പ്രചാരണ പരിപാടിക്കെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ദേഹാസ്വാസ്ഥ്യം.

തിരുവനന്തപുരത്ത് മംഗലപുരത്ത് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഉദ്ഘാടന ചടങ്ങിന് ശേഷമാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ഉടനെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

ഡോക്ടര്‍മാര്‍ പരിശോധന നടത്തി. പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെ മന്ത്രി യാത്ര തുടരുകയും ചെയ്തു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്നാണ് വിവരം.