കളിക്കളത്തിലെ തെന്റ തീപ്പൊരി സ്വഭാവത്തിെന്റ കനല് ഉള്ളിലുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ലങ്കന്‍ പ്രീമിയര്‍ ലീഗിലെ ഷാഹിദ് അഫ്രീദിയുടെ ‘പ്രകടനം’. കാന്‍ഡി ടസ്കേഴ്സ്-ഗാലെ ഗ്ലാഡിയേറ്റേഴ്സ് മത്സരത്തിനുശേഷം താരങ്ങള്‍ ഹസ്തദാനം ചെയ്യവേയാണ് അഫ്രീദി അഫ്ഗാന് താരം നവീനുല്‍ ഹഖിന് നേരെ ചീറിയെടുത്തത്.
മത്സരത്തിനിടെ സഹതാരം മുഹമ്മദ് ആമിറിനെ സ്ലഡ്ജ് ചെയ്തതിന് മറുപടിയായായിരുന്നു നവീനോട് അഫ്രീദിയുടെ രോഷ പ്രകടനം. ഹസ്തദാന സമയത്ത് എല്ലാവരേയും പുഞ്ചിരികളോടെ വരവേറ്റ അഫ്രീദി നവീനെ കണ്ടതോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ‘മകനേ, നീ ജനിക്കുന്നതിന് മുമ്പേ ഞാന്‍ സെഞ്ച്വറികള്‍ അടിച്ചുകൂട്ടിയിട്ടുണ്ട്” -എന്ന് അഫ്രീദി 21കാരനായ നവീനോട് പറഞ്ഞതായാണ് പ്രചാരണം നടക്കുന്നത്.
ഗാലെ േഗ്ലഡിയേറ്റര്സിന് വേണ്ടിയാണ് 40കാരനായ അഫ്രീദി കളിക്കുന്നത്. ആദ്യം ബാറ്റുചെയ്ത കാന്‍ഡി ടസ്കേഴ്സ് ഉയര്‍ത്തിയ 196 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ േഗ്ലഡിയേറ്റേഴസ് 25 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ അഫ്രീദി ഗോള്‍ഡന്‍ ഡക്കിന് പുറത്തായിരുന്നു.