വാകത്താനം: തൃക്കോതമംഗംലം സ്വദേശിയായ കാർപെൻ്റെർ തൊഴിലാളി മജു (വട്ടുകളത്തിൽ ) തൻ്റെ ഹീറോ ഹോണ്ട മോട്ടോർസൈക്കിളിൻ്റെ RC ബുക്ക് പണയം നല്കി പുതുപ്പള്ളി സ്വദേശിയായ ഉണ്ണി എന്നയാളുടെ പക്കൽ നിന്നും രണ്ട് മാസങ്ങൾക്ക് മുമ്പ് 1500 രൂപ കടം വാങ്ങിയിരുന്നു. കഴിഞ്ഞ മാസം അതിൽ 1000 രൂപ തിരികേ നല്കിയിരുന്നു. ബാക്കി 500 രൂപയ്ക്ക് പലിശ സഹിതം 3000 രൂപ നല്കണമെന്ന് ഉണ്ണി മജുവിനൊട് ആവശ്യപ്പെട്ടിരിരുന്നു.

കോവിഡ് മൂലം പണി കുറവായതിനാൽ മജുവിൻ്റെ അവസ്ഥ ദയനീയമാണ്. പ്രായമായ അമ്മയ്ക്ക് ഒപ്പമാണ് മജുവിൻ്റെ താമസം. ഇന്നല രാത്രി ഉണ്ണി കൂട്ടാളികളുമായി എത്തി മജുവിനെയും അമ്മയെയും ഭീക്ഷണിപ്പെടുത്തുകയും സ്ഥലത്ത് വാതിൽ ചവുട്ടി തുറന്ന് ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും ബൈക്ക് എടുത്തു കൊണ്ട് പോവുകയും ചെയ്തു. 3000 രൂപ ഉടൻ നല്കിയില്ലെങ്കിൽ ബൈക്ക് കത്തിച്ചു കളയുമെന്നാണ് പലിശക്കാരൻ്റെ ഭീഷണി. വാകത്താനം പോലീസിൽ പരാതി നല്കിയിട്ടുണ്ട്.