പരപ്പനങ്ങാടി: കാലവര്‍ഷത്തെ തുടര്‍ന്ന് ചുഴലി പാലത്തില്‍ കുടുങ്ങിയ വന്‍മരങ്ങള്‍ എസ്ഡിപിഐ വളണ്ടിയര്‍മാര്‍ നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് മരങ്ങള്‍ പാലത്തിന് തന്നെ ഭീഷണി ഉയര്‍ത്തി കുടുങ്ങി നിന്നത്.നാട്ടുകാരും, ജനപ്രതിനിധികളും ഇറിഗേഷന്‍ വകുപ്പിന് പരാതി നല്‍കിയിരുന്നു.ഇതിനെ തുടര്‍ന്ന് മേജര്‍ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ അഹമ്മദലി എസ്ഡിപിഐ ഭാരവാഹികളെ ബന്ധപ്പെടുകയായിരുന്നു.

ഓവര്‍സിയര്‍ സുധീഷിന്റ സാന്നിദ്ധ്യത്തില്‍ എസ്ഡിപിഐ നേതാക്കളായ ഹമീദ് പരപ്പനങ്ങാടി, കളത്തിങ്ങല്‍ സലം, തറയിലൊടി വാസു, എന്നിവരുടെ നേതൃത്വത്തില്‍ പുഴയിലെ മരങ്ങള്‍ നീക്കം ചെയ്തു. വളണ്ടിയര്‍മാരായ ആഷിഖ് ബാവ ,ഷരീഫ്, മാമുക്കോയ, ഷിഹാബ്, ശംസു, ഇര്‍ഷാദ്, മാമുക്കോയ, അഷ്‌റഫ് ,ഫാസി, ഉമ്മര്‍, സഫാന്‍, സൈതലവി പങ്കെടുത്തു.