ന്യൂദല്‍ഹി: താപവൈദ്യുത നിലയങ്ങളിലേക്ക് എല്ലാ സ്രോതസ്സുകളില്‍ നിന്നുമുള്ള കല്‍ക്കരി വിതരണം വര്‍ദ്ധിച്ചതില്‍ കേന്ദ്ര കല്‍ക്കരി, ഖനി, പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സന്തോഷം പ്രകടിപ്പിച്ചു.

കഴിഞ്ഞ ദിവസം കോള്‍ ഇന്ത്യ ലിമിറ്റഡ് ഉള്‍പ്പെടെ എല്ലാകേന്ദ്രങ്ങളില്‍ നിന്നുമുള്ള കല്‍ക്കരിവിതരണം രണ്ടു ദശലക്ഷത്തിലധികം ടണ്‍ രേഖപ്പെടുത്തിയതായി മന്ത്രി ട്വീറ്റ് ചെയ്തു. വൈദ്യുത നിലയങ്ങളില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ഉറപ്പുവരുത്തുന്നതിനായി വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുമെന്നും ജോഷി വ്യക്തമാക്കി.