ദോഹ: ഖത്തറില്‍ കോവിഡ് വാക്സിന്‍ ബൂസ്​റ്റര്‍ ഡോസ്​ കൃത്യസമയത്ത് സ്വീകരിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം. സെപ്​റ്റംബര്‍ 15 മുതല്‍ ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന് കീഴില്‍ രണ്ട് ഡോസ്​ സ്വീകരിച്ച്‌ എട്ട് മാസം പിന്നിട്ടവര്‍ക്ക് ബൂസ്​റ്റര്‍ ഡോസ്​ നല്‍കുന്ന നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. 50 വയസ്സിന് മുകളിലുള്ളവര്‍, മാറാരോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കുന്നതില്‍ മുന്‍ഗണന.

യോഗ്യരായവര്‍ നിര്‍ബന്ധമായും ബൂസ്​റ്റര്‍ ഡോസ്​ സ്വീകരിക്കണമെന്നും രണ്ട് ഡോസ്​ വാക്സിന്‍ സ്വീകരിച്ച്‌ എട്ടുമാസം കഴിഞ്ഞവരില്‍ വാക്സിന്‍ നല്‍കിയ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി ക്ലിനിക്കല്‍ പരിശോധനകളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വാക്സിന്‍ വിഭാഗം മേധാവി ഡോ. സുഹ അല്‍ ബയാത് വ്യക്തമാക്കി.ബൂസ്​റ്റര്‍ ഡോസിന് യോഗ്യരായവരെ രോഗം വരാന്‍ സാധ്യതയുള്ള വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്​.