തിരുവനന്തപുരം: കോളജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ വിദ്യാര്‍ത്ഥി കൊല്ലം അഞ്ചല്‍ സ്വദേശി ജോഷ്വ എബ്രഹാമാണ് മരിച്ചത്. ബുധനാഴ്‌ച്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

ഹോസ്റ്റല്‍ പടിയില്‍നിന്ന് അബദ്ധത്തില്‍ കാല്‍വഴുതി വീണതാണെന്നാണ് നിഗമനം. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയും ബാസ്‌കറ്റ് ബോള്‍ താരവുമാണ് ജോഷ്വ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.