മലപ്പുറം:പുളിക്കലില്‍ ക്രഷര്‍ യൂണിറ്റിന്റെ എം സാന്‍ഡ് ടാങ്കില്‍ യുവാവ് മരിച്ചനിലയില്‍. ഒഡീഷ സ്വദേശി ആനന്ദ് സബര്‍ (29) ആണ് മരിച്ചത്.

പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റില്‍ രാവിലെയാണ് സംഭവം. എം സാന്‍ഡ് നിറയ്ക്കാന്‍ വാഹനമെത്തിയപ്പോള്‍ കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസിനെ വിവരമറിയിക്കുകയും അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ക്രഷര്‍ യൂണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണോ എന്നാണ് പൊലീസ് സംശയം.