ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ശാരീരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസവും നെഞ്ചില്‍ അണുബാധയും കാരണമാണ് അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

ഇന്നലെ മുതല്‍ പനി അദ്ദേഹത്തിന് ക്ഷീണവുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 89കാരനായ അദ്ദേഹത്തിന് ഈ വര്‍ഷം ആദ്യം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു.