ലിസ്ബൺ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ പോർച്ചുഗലിന് മികച്ച ജയം. ലക്‌സംബർഗിനെ എതിരില്ലാത്ത അഞ്ചുഗോളുകൾ ക്കാണ് പോർച്ചുഗൽ തകർത്തുവിട്ടത്.

കളിയുടെ 8-ാം മിനിറ്റിലും 13-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റികൾ ക്രിസ്റ്റ്യാനോ വലയിലെത്തിച്ചു. 18-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ടീമിനായി മൂന്നാം ഗോൾ നേടി. രണ്ടാം പകുതിയിൽ ജോവോ പലീന നാലാം ഗോൾ നേടിയപ്പോൾ 87-ാം മിനിറ്റിൽ അഞ്ചാം ഗോൾ നേടി ക്രിസ്റ്റ്യാനോ ഹാട്രിക്കും പൂർത്തിയാക്കി.

ഗ്രൂപ്പ് എയിലെ മത്സരത്തിലാണ് പോർച്ചുഗൽ ലക്‌സംബർഗുമായി ഏറ്റുമുട്ടിയത്.ഗ്രൂപ്പിൽ 7 മത്സരങ്ങളിലായി 17 പോയിന്റോടെ സെർബിയയാണ് മുന്നിൽ. പോർച്ചുഗലിന് 6 മത്സരങ്ങളിലായി 16 പോയിന്റാണുള്ളത്. ഗ്രൂപ്പിൽ ലക്‌സംബർഗിനെക്കൂടാതെ അയർലന്റും അസർബൈജാനുമാണുള്ളത്.