ഇടുക്കി: മുത്വലാഖിനെതിരെ വിധി നേടിയ വീട്ടമ്മയെ ഭർത്താവ് ആക്രമിച്ചു. ഇടുക്കിയിലാണ് സംഭവം. കൊന്നത്തടി സ്വദേശി ഖദീജയ്‌ക്കാണ് ഭർത്താവ് പരീതിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ഇരുമ്പ് വടികൊണ്ടാണ് ഇയാൾ ഖദീജയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഭർത്താവിൽ നിന്ന് വീണ്ടും ഭീഷണി നേരിടുന്നുണ്ടെന്ന് പോലീസിനും കളക്ടർക്കും ഖദീജ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം പരീത് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.

ഖദീജയെ മുത്വലാഖ് ചൊല്ലി പരീത് ഉപേക്ഷിച്ചിരുന്നു. ഇതിനെതിരെ നിയമപോരാട്ടം നടത്തി ഇവർ അനുകൂല വിധി നേടിയെടുക്കുകയായിരുന്നു.