കോട്ടയം: മൂലേടത്തു ട്രെയിനില്‍ നിന്നു വീണു പതിനൊന്നുവയസുകാരന്‍ മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി സിദ്ദിഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്. രാത്രി 11.45 നു മൂലേടം ഭാഗത്തായിരുന്നു അപകടം.

രാത്രി ശുചി മുറിയിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ കുലുങ്ങിയപ്പോള്‍ വാതിലിലൂടെ പുറത്തേക്കു വീഴുകയായിരുന്നു എന്നു ബന്ധുക്കള്‍ പറഞ്ഞു.
ഉടന്‍ വേഗം ചങ്ങല വലിച്ച്‌ ട്രെയിന്‍ നിര്‍ത്തി കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം കൊച്ചുവേളി-നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടിയും കുടുംബവും. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.