ഡല്‍ഹി: നര്‍ത്തകനാകാനായിരുന്നു ആഗ്രഹം, എന്നാല്‍ തന്റെ ആഗ്രഹം സാധിക്കാതെ പ്രധാനമന്ത്രിയ്‌ക്ക് കത്തെഴുത്തി വച്ചിട്ട് പതിനാറുകാരന്‍ ആത്മഹത്യ ചെയ്തു. ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്.

ഗ്വാളിയോറിലാണ് സംഭവം. 11ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അജിത് വന്‍ഷ്‌കറാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. വീട്ടുകാരും ബന്ധുക്കളും തന്റെ ആഗ്രഹത്തിന് കൂട്ട് നില്‍ക്കുന്നില്ലെന്നാണ് അജിത്ത് കത്തില്‍ എഴുതിയിരിക്കുന്നത്.

എന്നാല്‍ തന്റെ മരണശേഷം ഒരു സംഗീത വീഡിയോ നിര്‍മ്മിക്കണമെന്നും അതില്‍ അര്‍ജിത് സിംഗ് ഗാനം ആലപിച്ച്‌ ആ ഗാനത്തിന് നേപ്പാള്‍ കോറിയോഗ്രാഫറായ സുശാന്ത് ഖത്രി നൃത്തം ചെയ്യണമെന്നും അജിത് ആത്മഹത്യ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ മാത്രമേ തന്റെ ആത്മാവിന് ശാന്തി കിട്ടുകയുളളു.

തന്റെ അവസാന ആഗ്രഹം പൂര്‍ത്തിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിക്കുമെന്നും കത്തില്‍ കുറിച്ചിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ മാത്രമുളള പ്രശ്നങ്ങള്‍ ഒന്നും അജിത്തിന് ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.

മരണത്തില്‍ ആരും ഉത്തരവാദികള്‍ അല്ലെന്നും കുറിപ്പില്‍ എഴുതിയിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.