കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സയാമീസ് ഇരട്ടകളെ വിജയകരമായി വേര്‍പ്പെടുത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ശസ്ത്രക്രിയ നടക്കുന്നത്. ഇബ്‌നു സീന ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.

രണ്ട് ശിശുകള്‍ക്കും 800 ഗ്രാമാണ് തൂക്കം. ഉദരഭാഗത്ത് ശസ്ത്രക്രിയ നടത്തിയാണ് ഇവരെ വേര്‍പ്പെടുത്തിയത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കുടല്‍സംബന്ധമായ പ്രശ്‌നം മൂലമാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. വളരെ പെട്ടെന്ന് തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാന്‍ വിദഗ്ധസംഘത്തിനായി. 18 ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ ഉദ്യമത്തിന്റെ ഭാഗമായി.