കൊച്ചി:കോവിഡ് രണ്ടാംതരംഗത്തിനുശേഷം സംസ്ഥാനത്ത് ചികിത്സയില് കഴിയുന്നവരുടെ എണ്ണം ആദ്യമായി ഒരുലക്ഷത്തില് താഴെയെത്തി. ചൊവ്വാഴ്ച വരെയുള്ള കണക്ക് പ്രകാരം നിലവില് 96646 രോഗികളാണ് സംസ്ഥാനത്തുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 9.09 ശതമാനമായി കുറഞ്ഞു.

വിവിധ ജില്ലകളിലായി 3,43,082 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,31,243 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 11,839 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 752 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്. 46,85,932 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.