റിയാദ്: റെസ്റ്റോറന്റുകളിലും കഫേകളിലും ഒരു മേശയിൽ ഇരിക്കാൻ അനുവദിക്കുന്ന ആളുകളുടെ എണ്ണം 10 ആയി ഉയർത്തി സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ് ആൻഡ് ഹൗസിംഗ് മന്ത്രാലയം ഉത്തരവിറക്കി. തിങ്കളാഴ്‌ച്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. രണ്ട് ഡോസ് കൊറോണ വാക്സിൻ സ്വീകരിച്ച് തവക്കൽന ആപ്ലിക്കേഷനിൽ ആരോഗ്യസ്ഥിതി ഇമ്മ്യൂൺ ആയവർക്ക് മാത്രമേ റെസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പ്രവേശനം അനുവദിക്കുകയുള്ളു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷം ഏപ്രിൽ 26 മുതൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഉള്ള എല്ലാ ഇൻഡോർ ഡൈനിംഗും സൗദി അറേബ്യ നിർത്തിവെച്ചതിനു ശേഷം കർശന ഉപാധികളോടെ റെസ്റ്റോറന്റുകളും കഫേകളും വീണ്ടും തുറക്കാൻ അനുവദിച്ചിരുന്നു.