ന്യൂഡൽഹി: രാജ്യത്ത് കൊറോണ പ്രതിദിന രോഗികളുടെ എണ്ണം 15,000 ൽ താഴെയായി. 24 മണിക്കൂറിനിടെ 14,313 പേർക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ആദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയേറെ കുറയുന്നത്.

14,313 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,39,85,920 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 3,33,20,057 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ച 26,579 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,14,900 ആയി കുറഞ്ഞു.

24 മണിക്കൂറിനിടെ 181 പേർക്ക് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായി. ഇതുവരെ രാജ്യത്ത് 4,50,963 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 95,89,78,049 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു. 24 മണിക്കൂറിനിടെ 65,86,092 ഡോസ് വാക്‌സിനാണ് നൽകിയത്.