ന്യൂഡൽഹി: മുൻ ബി.ജെ.പി നേതാവ് രാജ്മാതാ വിജയരാജെ സിന്ധ്യയുടെ 102-ാം ജന്മവാർഷി കത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരായ പ്രവർത്ത കർക്കിടയിൽ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു വിജയരാജെയെന്നും പാർട്ടി പ്രവർത്ത കർക്ക് ഏറെ ആത്മവിശ്വാസം പകർന്ന വ്യക്തിത്വമായിരുന്ന രാജമാതയുടേതെന്നും നരേന്ദ്രമോദി അനുസ്മരിച്ചു.

രാജമാതാ വിജയരാജെ സിന്ധ്യയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു. ജനസേവനത്തിനായി പൂർണ്ണമായും ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു. ഒരേ സമയം ധീരയും ഒപ്പം എല്ലാവരോടും സഹാനുഭൂതിയും ഉണ്ടായിരുന്ന രാജകുടുംബാംഗമായിരുന്നു. ബി.ജെ.പി ഒരു ശക്തമായ പാർട്ടിയായി വളരുന്നതിൽ രാജാ മാതാ എന്ന പദവിയുടെ ഗൗരവത്തെ വിജയരാജെ സിന്ധ്യ നന്നായി ഉപയോഗിച്ചിരുന്നതായും പ്രധാനമന്ത്രി അനുസ്മരിച്ചു.

1919 ഒക്ടോബർ 11നാണ് രാജ്മാതാ മദ്ധ്യപ്രദേശിലെ സാഗറിൽ ജനിച്ചത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ സ്വാതന്ത്രസമരത്തിന്റെ ഭാഗമായി പ്രവർത്തിച്ചു.

സ്ത്രീശാക്തീ കരണത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും വിജയരാജെ സിന്ധ്യ എന്നും പ്രാധാന്യം നൽകിയിരുന്നു. 1957 നും 1998നും ഇടയിൽ പല തവണ ലോകസഭാംഗ മായിരുന്നു. 2001 ജനുവരി 25നാണ് വിജയരാജെ സിന്ധ്യ അന്തരിച്ചത്.