വാകത്താനം പുതുശ്ശേരി ദേവീ ക്ഷേത്രത്തിന്റെ കാണിയ്ക്ക മണ്ഡപത്തിനു നേർക്ക് സാമൂഹ്യ വിരുദ്ധന്റെ ആക്രമണം. ദേവിയുടെ ശൂലം ഒടിച്ച് പുറത്ത് വലിച്ചെറിഞ്ഞ നിലയിലാണ്. തിങ്കളാഴ്ച വൈകുന്നേരം ആണ് ആക്രമണം ഉണ്ടായത്. എലമ്പനശ്ശേരി തോമസ് എന്നയാളാണ് ആക്രമി എന്ന് നാട്ടുകാർ പറയുന്നു.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വാകത്താനം പോലീസ് സ്റ്റേഷനില്ക്ക് രാത്രി മാർച്ച് നടത്തി. ബി ജെ പി ഹിന്ദു
ഐക്യവേദി നേതാക്കളായ ജയപ്രകാശ് നന്തികാട്ട് , സുനിൽ പാറക്കാട്ട് , വിജയൻ എന്നിവർ മാർച്ചിന് നേതൃത്വം നല്കി. പ്രതിയെ ഉടൻ പിടികൂടുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ സംജത്ത്ഖാൻ അറിയിച്ചു.