ന്യൂഡല്‍ഹി: കോവിഡ്​ 19ല്‍ നിന്ന്​ എല്ലാവരും സുരക്ഷിതരാകുന്നതുവരെ ആരും സുരക്ഷിതരല്ലെന്ന്​ ലോകാരോഗ്യ സംഘടന തലവന്‍ ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​. ദരിദ്ര്യ രാജ്യങ്ങള്‍ക്ക്​ ഉള്‍പ്പെടെ കോവിഡ്​ വാക്​സിന്‍ വിതരണം ഉറപ്പാക്കുന്നതിന്​ ലോകാരോഗ്യ സംഘടനയുടെ കോവാക്​സ്​ പ്രാരംഭത്തെ അദാനോം പരാമര്‍ശിച്ച അദ്ദേഹം സെപ്​റ്റംബറിന്​ ശേഷം ആഗോളതലത്തില്‍ പുതുതായി റിപ്പോര്‍ട്ട്​ ചെയ്യുന്ന കോവിഡ്​ കേസുകളില്‍ വ്യാഴാഴ്​ച ആദ്യമായി ഇടിവ്​ രേഖപ്പെടുത്തിയതായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീപകാലത്ത്​ നടപ്പാക്കിയ ബുദ്ധിമു​ട്ടേറിയ നിയന്ത്രണങ്ങളുടെ ഫലമായി യൂറോപ്പിലെ കേസുകളുടെ എണ്ണത്തില്‍ കുറവ്​ രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സന്തോഷിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല. കാരണം ചില രാജ്യങ്ങളിലും സംസ്​കാരങ്ങളിലും അവധിക്കാലം വരാറായി. ഉത്സവ കാലങ്ങളില്‍ ഇഷ്​ടപ്പെടുന്ന ആളുകളുമായി ഒരുമിച്ച്‌​ ജീവിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം നില്‍ക്കു​േമ്ബാള്‍ അവരെയും നിങ്ങളെയും അപകടത്തിലാക്കാന്‍ പാടില്ല’ -അദാനോം പറഞ്ഞു.

നമ്മളെടുക്കുന്ന തീരുമാനങ്ങളില്‍ ആരുടെ ജീവിതമാണ്​ ചൂതാട്ടത്തിലാകുന്നതെന്ന്​ നമ്മള്‍ അറിയണം. ലോകാരോഗ്യ സംഘടനയുടെ നിലപാട്​ വ്യക്തമാണെന്ന്​ നിങ്ങള്‍ക്ക്​ ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വൈറസി​െന്‍റ ഉത്ഭവം അറിയണം. കാരണം ഭാവിയില്‍ വീണ്ടും ഇത്​ പൊട്ടിപുറപ്പെടുന്നത്​ തടയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉറവിടം അറിയാന്‍ ഞങ്ങള്‍ക്ക്​ ചെയ്യാന്‍ സാധിക്കുന്നത്​ ചെയ്യുന്നുണ്ട്​. ചിലര്‍ ഇതിനെ രാഷ്​ട്രീയവത്​കരിക്കുന്നു. ഞങ്ങളുടെ സ്​ഥാനം വളരെ വ്യക്തമാണ്​. വുഹാനില്‍നിന്ന്​ പഠനം തുടങ്ങും. അവിടെ എന്താണ്​ സംഭവിച്ചതെന്ന്​ അറിയുകയും കണ്ടെത്തലുകളെ അടിസ്​ഥാനമാക്കി മറ്റു വഴികള്‍ തേടുകയും ചെയ്യുമെന്നും അദാനോം കൂട്ടിച്ചേര്‍ത്തു.