ശാസ്ത്ര ലോകത്ത് പരിഭ്രാന്തി സൃഷ്ടിച്ച് നിഗൂഢമായ ലോഹത്തൂണ്. അമേരിക്കയിലെ യൂടായില്‍ കണ്ടത്തിയതിനു സമാനമായ ലോഹത്തൂണ് ഇപ്പോള്‍ റൊമാനിയയിലും കണ്ടെത്തിയിരിക്കുകയാണ്. യൂടായിലെ തൂണ് അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ സമാനമായ ഒറ്റത്തൂണ് കണ്ടെത്തിയിരിക്കുന്നത്.
തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഒറ്റത്തൂണ് യൂടായില്‍ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവര്‍ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒറ്റ ദിവസം കൊണ്ടാണ് യൂടായിലെ ലോഹത്തൂണ് അപ്രത്യക്ഷമായത്. വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചവര്‍ ഇത് കണ്ടിരുന്നു. എന്നാല്‍, ശനിയാഴ്ച ഇത് കാണാതായി. തൂണ് നിന്ന സ്ഥലത്ത് ത്രികോണാകൃതിയില്‍ ഒരു കുഴിയും കണ്ടെത്തി ഇതിനു പിന്നാലെയാണ് കടലിനക്കരെ ഏതാണ്ട് 6000 മൈല്‍ അകലെ തൂണ് കണ്ടത്തിയത്.
ഹെലികോപ്റ്ററില്‍ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായില്‍ നിഗൂഢമായ ഒറ്റത്തൂണ് കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, ഏത് ലോഹമാണ് ഇതിന്‍്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല